ambala

അമ്പലപ്പുഴ: ഓപ്പറേഷൻ സിന്ദൂറിനിടെ ജമ്മുവിലെ ഉധംപൂർ വ്യോമതാവളത്തിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ വലതുകൈ നഷ്ടപ്പെട്ട എയർഫോഴ്സിലെ എയർമാനായ എസ്.വരുൺ കുമാറിന്റെ പറവൂർ തെക്കേ പുരയ്ക്കൽ വീട് കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. ലിജു സന്ദർശിച്ചു. വരുണിന്റെ പിതാവ് വി.ശശിധരൻ പിള്ളയെയും അമ്മ ആശയെയും ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് ,പി.ബി. രാഘവൻ പിള്ള ,എൻ. ശിവദാസ്, പി. സി. അനിൽ, എൻ . ഷിനോയി, ഷിതാഗോപിനാഥ് , എൻ. ഭാർഗ്ഗവൻ, അമൃത നാഥ്, ഹരികുമാർ തുടങ്ങിയവർ സംമ്പന്ധിച്ചു.