ആലപ്പുഴ: പോള ചാത്തനാട് ശ്രീ ഗുരുദേവദർശ പ്രചരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ 171-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം വിവിധ പരിപാടയോടെ നടത്താൻ തീരുമാനിച്ചു. രാവിലെ വായനശാല അങ്കണത്തിൽ പ്രസിഡന്റ് കെ.ബി. സാധുജൻ പതാക ഉയർത്തും. തുടർന്ന് വനിത വിഭാഗത്തിന്റെ ഗുരുദേവ പ്രാർത്ഥന, ഭാഗവതപാരായണം, ഉച്ചക്ക് ശേഷം ചതയദിന ജാഥയിൽ അണിചേരൽ എന്നിവ നടക്കും. യോഗത്തിൽപ്രസിഡന്റ് കെ.ബി. സാധുജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. അജിത്ത്, ട്രഷറർ പി. സാബു, വൈസ് പ്രസിഡന്റ് കെ. എച്ച്. റെജികുമാർ, രാജശ്രീ, വി. രാധാകൃഷ്ണൻ, ആർ. ജയപാലൻ, എ. രതീശൻ, സുധീഷ്, പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.