ആലപ്പുഴ: വില്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായി. ബീച്ച് വാർഡ് പനക്കൽ പുരക്കൽ വീട്ടിൽ ജിതിൻ ജേക്കബ് (29), ഇ.എസ്.ഐ വാർഡ് പനക്കൽ വീട്ടിൽ എഫ്. അജ്മൽ (21) എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് നിന്ന് സൗത്ത് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 2.42 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.