ആലപ്പുഴ: എക്‌സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിലായി. അസാം സ്വദേശി ഇയാസിൻ അലിയെയാണ് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ കായംകുളം ചേരാവള്ളി ഭാഗത്തു നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇയാളിൽ നിന്ന് 7.220 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ. സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. അരുൺ, ജി. ദീപു, രംജിത്ത്, ജി. നന്ദഗോപാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി കൃഷ്ണൻ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.