കുട്ടനാട് : പുളിങ്കുന്നിൽ സ്ക്കൂൾ വിദ്യാർത്ഥികളെയും മുതിർന്നവരേയും തെരുവ് നായ ആക്രമിച്ചു. സെന്റ് ജോസഫ് എച്ച് . എസ്. എസ് , ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ എന്നീ വിദ്യാലയങ്ങളിലെ 3 വിദ്യാർത്ഥികൾക്കും 7 മുതിർന്നവർക്കുമാണ് തെരുവു നായയുടെ കടിയേറ്റത് . ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്ക്കൂളിലേയ്ക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ ആക്രമിച്ച ശേഷം നായ വഴിയിൽ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു മറ്റ് നായകളേയും വെറുതെ വിട്ടില്ല. പിന്നീട് നായയെ ചത്തനിലയിൽ കണ്ടു. നായക്ക് പേ വിഷബാധ ഉണ്ടോ എന്ന് സ്ഥിരികരിക്കുവാനായ് വെറ്ററിനറി വകുപ്പ് നായയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി . ഒരാഴ്ച മുമ്പ് പുളിങ്കുന്നിലെ മങ്കൊമ്പ്, ചതുർത്ഥ്യാകരി ഭാഗങ്ങളിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു.