ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബർ 14 അഷ്ടമിരോഹിണി ദിവസം ഫ്രണ്ട്സ് പഴവീടിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം 5ന് പഴവീട് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഉറിയടി ഘോഷയാത്രയുടെ നോട്ടീസ് പ്രകാശനം ഫ്രണ്ട്സ് പഴവീടിന് വേണ്ടി ടി.വി.എസ് ടോപ് ഹാവൻ ആലപ്പുഴ എം.ഡി നടേഷ് പ്രേമാനന്ദൻ, തിരുവമ്പാടി ദേവസ്വം ഊരായ്മ അവകാശി പ്രഭ അന്തർജ്ജനം, അഡ്മിനിസ്ട്രേറ്റർ ഓമനക്കുട്ടൻ പറത്താനം എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ഉറിയടി ഘോഷയാത്രയുടെ ആദ്യസംഭാവന കുര്യാറ്റുപുറത്തില്ലത്ത് നീലാഞ്ചന നൽകി ഉദ്ഘാടനം ചെയ്തു.