ചേർത്തല: മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ നാൽപ്പതുമണി ദിവ്യ ആരാധന നൂറാം വർഷത്തിലേക്ക്. ജൂബിലി ആഘോഷത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. 2026 ജനുവരി 9,10,11 തീയതികളിൽ വിപുലമായ പരിപാടികൾ ഒരുക്കും. ദിവ്യകാരുണ്യ കോൺഗ്രസ്,ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനം,നഗര വീഥിയിലൂടെ ദിവ്യ കാരുണ്യ പ്രദക്ഷിണം,ജൂബിലി മഹാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും.വികാരി ഫാ.ജോഷി വേഴപ്പറമ്പിൽ ലോഗോ പ്രകാശനം
നിർവഹിച്ചു. സഹ വികാരി ഫാ.ജോസ് പാലത്തിങ്കൽ, ജനൽ കൺവീനർ വി.കെ. ജോർജ്ജ്, ജോയിന്റ് ജനറൽ കൺവീനർ ഫ്രാൻസിസ് പൊള്ളേച്ചിറ, ട്രസ്റ്റി ബേബി ജോൺ,പാരിഷ് ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ,വിവിധ കമ്മിറ്റി കൺവീനറുമാരായ ടി.കെ.തോമസ്,സാബു വർഗീസ്, ടോമി മുല്ലപ്പള്ളി,ബെന്നി ജോസഫ്,ജോസ് വിരുവേലി,ജോസഫ് പഞ്ഞിക്കാരൻ, സെബാസ്റ്റ്യൻ പട്ടത്ത്,ആലീസ് ഐസക്ക്,ഇ.സി.ജോർജ് ഇടവഴിക്കൽ എന്നിവർ പങ്കെടുത്തു.