മുഹമ്മ: പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഒപ്പം സാന്ത്വന പരിചരണ പരിപാടി സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കിടപ്പ് രോഗികളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു. പോഷകാഹാര കിറ്റ്, പാലിയേറ്റീവ് ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു.നഴ്സിംഗ് ടീം, പാലിയേറ്റീവ് വോളന്റിയർമാർ എന്നിവരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ഗ്രാമ പഞ്ചായത്ത് അംഗം ധനലക്ഷ്മി, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. ഉല്ലാസ്, കെ.വി.രതീഷ്, ജോസ് ചാക്കോ, എച്ച്. അഭിലാഷ്, കെ.ആർ. ബോബി, പി.ആർ. രജീഷ്, ആർ.ബൈജു തുടങ്ങിയവർ പങ്കെടുത്തു.