അമ്പലപ്പുഴ: ആലപ്പുഴ ജില്ലാ സഹോദയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2025 ജ്യോതി നികേതൻ സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിച്ചു. ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിജു വി. നായർ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ കലാ സാംസൺ അദ്ധ്യക്ഷയായി. ബെൻസൺ വർഗീസ്, കെ.എസ്. മായാഭായി, കെ.പി. വിക്രമൻ എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലാ സഹോദയ സ്കൂളുകളിലെ കുട്ടികൾ മാറ്റുരച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മാതാ സീനിയർ സെക്കൻഡറി സ്കൂൾ തുമ്പോളിയും, രണ്ടാം സ്ഥാനം ബിഷപ്പ് മൂർ വിദ്യാപിഠവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം മാതാ സീനിയർ സെക്കൻഡറി സ്കൂൾ തുമ്പോളിയും, രണ്ടാം സ്ഥാനം വിദ്യാധിരാജ വിദ്യാപീഠവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.അരുൺ സമ്മാനദാനം നിർവഹിച്ചു.