അമ്പലപ്പുഴ: കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ.ഹൈസ്കൂളിന് കുട്ടനാട് എം. എൽ .എ ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ ചിലവിൽ വാങ്ങിയ പുതിയ മിനി ബസിന്റെ ഫ്ലാഗ് ഓഫ് തോമസ് കെ.തോമസ് എം.എൽ .എ നിർവഹിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ബി.ജയസന്ധ്യ, എസ്.എം.ഡി.സി വൈസ്ചെയർ പേഴ്സൺ എസ്.റീന , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു തുടങ്ങിയവർ പങ്കെടുത്തു.