ആലപ്പുഴ : 71-ാം നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കമന്ററി മത്സരം ആവേശകരമായി.

കഴിഞ്ഞ വർഷത്തെ നെഹ്രു ട്രോഫി വള്ളംകളിയുടെ ഫൈനലിനെ ആസ്പദമാക്കിയാണ് മത്സരാർത്ഥികൾ കമന്ററി അവതരിപ്പിച്ചത്. പൊതുവിഭാഗത്തിൽ വെളിയനാട് കട്ടപ്പുറം സന്തോഷ് തോമസ് ഒന്നാം സ്ഥാനവും പവർഹൗസ് വാർഡിൽ തൈപ്പറമ്പ് ഹൗസിൽ ടി. അരുൺ രണ്ടാം സ്ഥാനവും ചങ്ങനാശേരി കാലായിൽ പെരുമ്പനച്ചിൽ സാബു ജോസഫ് മൂന്നാം സ്ഥാനവും നേടി.

ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ ലജ്‌നത്തുൽ മുഹമ്മദിയ ഹയർസെക്കൻഡറി സ്‌കൂളിലെ ഷാഹിം മഹ്മ്മൂദ് ഒന്നാമതെത്തി. ജി.എച്ച്.എസ് കൊടുപ്പുന്നയിലെ കെ.എസ്. സോജൻ രണ്ടാം സ്ഥാനം നേടി. കോളേജ് വിഭാഗത്തിൽ സെന്റ് ജാേസഫ്‌സ് കോളേജ് വിദ്യാർത്ഥിനി കെ.എസ്. അഥീന സോണിക്കാണ് ഒന്നാം സ്ഥാനം. ചേർത്തല എൻ.എസ്.എസ് കോളേജിലെ പി. ദേവനാരായണൻ രണ്ടാം സ്ഥാനംനേടി. എച്ച്. സലാം എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു.

മുൻ എം.എൽ.എ സി.കെ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.