ambala

അമ്പലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിനിടെ വല കണ്ടയ‌്നറിൽ ഉടക്കി മത്സ്യവും വലയും നഷ്ടമായി. പുന്നപ്ര തെക്ക് പഞ്ചായത്ത്‌ ഒന്നാം വാർഡ് ഇരെശ്ശേരിൽ വീട്ടിൽ സണ്ണിയുടെ ഉടമസ്ഥതയിലുള്ള ജനതാ ഇൻബോർഡ് വള്ളത്തിന്റെ വലയാണ് നശിച്ചത്. കടലിലെ കണ്ടയനറിൽ ഉടക്കിയാണ് നഷ്ടമായതെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. വലയിലുണ്ടായിരുന്ന 10 ലക്ഷം രൂപയുടെ മീനും നഷ്ടമായി. വലയ്ക്ക് 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.