അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ തെരുവുനായ പിടിത്തം ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ചേർത്തലയിൽ നിന്നുള്ള നാലംഘ സംഘവും മൃഗസംരക്ഷണ വകുപ്പിലെ വനിതാ ജീവനക്കാരിയും ചേർന്നാണ് തെരുവുനായ്ക്കളെ പിടിക്കുന്നത്. വലയിലാക്കുന്ന നായ്ക്കൾക്ക് പേ വിഷബാധക്കുള്ള കുത്തിവയ്പ്പ് എടുത്ത ശേഷം പ്രത്യേകം അടയാളപ്പെടുത്തി വിട്ടയക്കും. തീരദേശ റോഡുകളിൽ അടക്കം നിരവധി മേഖലകളിൽ നിന്ന് നായ്ക്കളെ പിടിച്ച് കുത്തിവയ്പ്പെടുത്തു.