ആലപ്പുഴ: കളഞ്ഞുകിട്ടിയ ഹെലിക്യാം ആലപ്പുഴ ട്രാഫിക് പൊലീസിന് കൈമാറി കൈനകരി സ്വദേശി. പുന്നമട റമദ ഹോട്ടലിന് സമീപത്തെ റോഡിൽ നിന്ന് ലഭിച്ച ഹെലിക്യാം ആണ് പൊലീസിനെ ഏൽപ്പിച്ചത്. പുന്നമട കായൽ ഷൂട്ട് ചെയ്യാനെത്തിയ ആളുടെതാകാമെന്നും അടയാള സഹിതം എത്തിയാൽ ഹെലിക്യാം കൈമാറുമെന്നും പൊലീസ് അറിയിച്ചു.