ചാരുംമൂട് : സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു.ചാരുംമൂട് മണ്ഡലത്തിൽ പാർട്ടി മെമ്പർമാരുടെ വസതികളിലും, ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിലും മണ്ഡലം കമ്മറ്റി ഓഫീസിനു മുന്നിലും പതാക ഉയർത്തി. സെപ്റ്റംബർ എട്ടു മുതൽ 12 വരെ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം. സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി എം.മുഹമ്മദ് അലി, ജില്ലാ കൗൺസിൽ അംഗം അനുശിവൻ, ഡി.രോഹിണി, എൻ. രവീന്ദ്രൻ, നൗഷാദ് എ. അസീസ്, എം.അമ്പാടി, പി.ബഷീർ, കെ. ജയമോഹൻ, എസ്. മോഹനൻ പിള്ള എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലിന് നേതൃത്വം നൽകി.