ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ ഈ വർഷത്തെ പറയിടീൽ കർമ്മ മഹോത്സവത്തിന് തുടക്കമായി. പാലമേൽ കരയിലെ പടനിലത്ത് മഠത്തിൽ നിന്നും രതീഷ്പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പറ സ്വീകരിച്ചുകൊണ്ടാണ് പറയിടീലിന് തുടക്കം കുറിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട 16 കരകളിലും പറക്കെഴുന്നള്ളത്ത് നടക്കും. ഇന്നും നാളെയും പാറ്റൂർ, 23 ന് ഇടപ്പോൺ, 25,26 പുലിമേൽ,29,30 ഇടക്കുന്നം, സെപ്റ്റംബർ 1 ന് പുതുപ്പള്ളികുന്നം, 22,23 തത്തമ്മുന്ന, 24,25 മുതുകാട്ടുകര, 26, 27, 28 എരുമക്കുഴി, ഒക്ടോബർ 4,5,6 പള്ളിക്കൽ പയ്യനല്ലൂർ 7,8 ഉളവുക്കാട് 9,10,11 കുടശ്ശനാട്, ഒക്ടോബർ 12 നെടുകുളഞ്ഞി മുറി, ഒൿടോബർ 18,19 നടുവിലെമുറി എന്നീ ക്രമത്തിലാണ് പറക്കേഴുന്നള്ളത്ത്. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാ ലയം, സെക്രട്ടറി കെ. രമേശ്, ഖജാൻജി ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഡി. സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി വേണുഗോപാലക്കുറുപ്പ്, ക്ഷേത്രാചാര കമ്മിറ്റി കൺവീനർ കൃഷ്ണൻകുട്ടി നായർ എന്നിവർ നേതൃത്വം നൽകും.