മാവേലിക്കര: ഓണാട്ടുകര സാഹിതി സർഗവസന്തം പതിനഞ്ചാം പതിപ്പ് ചരിത്രഗവേഷകനും ചിത്രകാരനും സാഹിത്യകാരനുമായി ചിത്രമെഴുത്ത് കെ.എം.വറുഗീസിന്റെ അനുസ്മരാണർത്ഥം 24ന് വൈകിട്ട് 3ന് എ.ആർ സ്മാരകത്തിൽ നടക്കും. പ്രസിഡന്റ് മധു ഇറവങ്കര അദ്ധ്യക്ഷനാവും. ബിനു തങ്കച്ചൻ അനുസ്മരണം പ്രഭാഷണം നടത്തും. അനുസ്മരണത്തിന് മുന്നായി നടക്കുന്ന കാവ്യം സുഗേയത്തിൽ നല്ലമുട്ടം പ്രസാദ് സ്വന്തം കവിത അവതരിപ്പിക്കും. ഏവൂർ രാധാകൃഷ്ണന്റെ കുഞ്ചനും തുള്ളലും അവതരണവും എന്ന കൃതി സുരേഷ് മണ്ണാറശാല അവതരിപ്പിക്കുമെന്ന് പ്രോഗ്രാം കണ്‍വീനർ ജോർജ് തഴക്കര അറിയിച്ചു.