photo

ചേർത്തല: സംസ്ഥാനത്ത് ഇടതു ഭരണത്തിനു മൂന്നാം ഊഴം ഉണ്ടാകുമെന്നും അതുറപ്പിക്കാൻ ഭരണത്തിലെ ദൗർബല്യങ്ങൾ എൽ.ഡി.എഫും സി.പി.എമ്മടക്കമുള്ള എല്ലാപാർട്ടികളും തിരിച്ചറിയണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ശതാബ്ദി ആഘോഷ സമ്മേളനം വയലാർ രക്തസാക്ഷിമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൽ.ഡി.എഫിനെ ശക്തിപ്പെടുത്താൻ വേണ്ടിവന്നാൽ സമരമാർഗങ്ങളും സി.പി.ഐ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഉയർത്തുന്ന വിമർശനങ്ങളും നിർദ്ദേശങ്ങളും എൽ.ഡി.എഫിനെ ദുർബലപെടുത്താനല്ല ശക്തിപ്പെടുത്താനാണ്.ഐക്യമുന്നണി ബന്ധം നിലനിർത്താൻ മുഖ്യമന്ത്രികസേരപോലും വേണ്ടെന്നുവെച്ച പാർട്ടിയാണ് സി.പി.ഐയെന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷനായി. ദേശീയ സെക്രട്ടേറിയേറ്റംഗം കെ.പ്രകാശ്ബാബു മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി ജി.ആർ. അനിൽ, നേതാക്കളായ ടി.ജെ.ആഞ്ചലോസ്,എസ്.സോളമൻ, ടി.ടി. ജിസ്‌മോൻ, പി.വി. സത്യനേശൻ, ദീപ്തിഅജയകുമാർ,ഡി. സുരേഷ്ബാബു, എം.സി. സിദ്ധാർത്ഥൻ, ബി. ബിമൽറോയ്,എൻ.എസ്. ശിവപ്രസാദ്,എം.കെ. ഉത്തമൻ,പി.എം. അജിത്ത്കുമാർ,ബാബുലാൽ എന്നിവർ പങ്കെടുത്തു.