മാവേലിക്കര : ഐ.പി.സി ബഥേൽ കരിപ്പുഴ പള്ളിയുടെ പുത്രിക സംഘടനയായ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ
കുട്ടികളുടെ സൈബർ ഇടങ്ങൾ സുരക്ഷിതമാക്കാം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ചിത്രരചന മത്സരത്തിൽ 200ൽപ്പരം കുട്ടികൾ പങ്കെടുത്തു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത്.എസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബ്ലസ്സൻ ജോർജ് അദ്ധ്യക്ഷനായി. ചിത്രകാരൻ സുജിത്ത് വിജയൻ, മാത്യു സാമുവൽ, സാം വി.മാത്യു, സിബി മാത്യു, സിജിൻ എ.മാത്യു, പാസ്റ്റർ.ലിജു പി.സാമുവൽ എന്നിവർ സംസാരിച്ചു.