തുറവൂർ: എഴുപുന്ന തെക്ക് പ്രതീക്ഷാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന രോഗികൾക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. എഴുപുന്ന ,കോടംതുരുത്ത്, കുത്തിയതോട് എന്നീ പഞ്ചായത്തുകളിലെ കാൻസർ ബാധിതർ, വൃക്ക സംബന്ധമായ രോഗമുള്ളവർ എന്നിങ്ങനെ അർഹരായ നിരവധിയാളുകൾക്കാണ് ധനസഹായം നൽകിയത്. വിതരണ സമ്മേളനം ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു . പ്രതീക്ഷാ പ്രസിഡന്റ് പി.പി.മധു അദ്ധ്യക്ഷനായി.രക്ഷാധികാരി വി.പി.ഹമീദ് ചികിത്സാ സഹായ വിതരണം നിർവഹിച്ചു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.ഡോ.രഞ്ജിത്ത് മോനായി .സി, കെ.രാജീവൻ, അഖില രാജൻ, കെ.രമേശൻ, ടി.എ.ഹാഷിം എന്നിവർ സംസാരിച്ചു. പ്രതീക്ഷാ സെക്രട്ടറി ലിജിൻ തോമസ് സ്വാഗതവും ട്രഷറർ സി.ബി.ചന്ദ്രസേനൻ നന്ദിയും പറഞ്ഞു.