zgv-

മുഹമ്മ: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ചിൽ സബ് ഇൻസ്പക്ടർ കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ചന്ദ്രപ്രഭയിൽ ജെ. അനിൽ കുമാറിനെ ആദരിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ രജനി രവിപാലന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ ഉപഹാരം സമർപ്പിച്ചു. വീട്ടിൽ നടന്ന അനുമോദനചടങ്ങിൽ വികസന സമിതിയംഗംഎം.ഡി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രവി പാലൻ,എം.കെ.അശോകൻ ,എം.ഡി. മുരളി, അനീഷ്, രജനി രവി പാലൻ എന്നിവർ സംസാരിച്ചു.