obit

ചേർത്തല:പള്ളിപ്പുറം തിരുനെല്ലൂർ കുന്നത്ത് വെളി കെ.എൻ.പൊന്നപ്പൻ (87) നിര്യാതനായി. ചേർത്തല,പുനലൂർ എസ്.എൻ.കോളേജുകളിൽ ജീവനക്കാരനായിരുന്നു. ഡി.സി.സി അംഗം,മണ്ഡലം പ്രസിഡന്റ്, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്,പള്ളിപ്പുറം നെഹ്റു യൂത്ത് സെന്റർ പ്രസിഡന്റ്,തിരുനല്ലൂർ ശ്രീനാരായണ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് പ്രസിഡന്റ്, തിരുനല്ലൂർ കലാകൈരളി ക്ലബ്ബ് പ്രസിഡന്റ് എന്നീ പദവികളിൽ
ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ:സത്യഭാമ. മക്കൾ:കെ.പി.ജവഹർ,സുഗന്ധി. മരുമക്കൾ:അജിത,സുരേഷ്. സഞ്ചയനം 23ന് രാവിലെ 10.20ന്.