ആലപ്പുഴ: റോഡിൽ നിരന്നു കിടന്ന മെറ്റലിൽ വാഹനം തെന്നി ബൈക്ക് യാത്രക്കാരനു പരിക്ക്. തുമ്പോളി കാരപ്പറമ്പിൽ വിശാലിനാണ് (43) പരിക്കേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെ തുമ്പോളി ഫ്ലൈഓവറിനു സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ വിശാലിനെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ തലയ്ക്കാണു പരുക്കേറ്റത്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. നോർത്ത് പൊലീസും സ്ഥലത്തെത്തിയിരുന്നു.