ph

കായംകുളം:സി.പി.എം അക്രമത്തിൽ പരിക്കേറ്റ ഡി.സി.സി ജന.സെക്രട്ടറി കെ.പുഷ്പദാസിനെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ.യും വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എ.യും സന്ദർശിച്ചു.ഭരണത്തിന്റെ തണലിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സി.പി.എം സംസ്ഥാനത്ത് ഉടനീളം വ്യാപകമായ അക്രമം അഴിച്ച് വിട്ടിരിക്കുകയാണന്ന് സണ്ണി ജോസഫ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നേതാക്കളായ എ.ത്രിവിക്രമൻ തമ്പി, യു.മുഹമ്മദ്, ചിറപ്പുറത്ത് മുരളി,റ്റി.സൈനുലാബ്ദീൻ,അരിതാ ബാബു,, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.