ആലപ്പുഴ:കേരളത്തിൽ പുതിയതായി നൂറു വായനശാലകൾ ആരംഭിക്കുവാൻ സംസ്കാരസാഹിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അറിയിച്ചു.പൊതുജന സഹകരണത്തോടുകൂടി ആരംഭിക്കുന്ന ജനകീയ വായനശാലയിലേക്ക് ഭവന സന്ദർശനത്തിലൂടെയാണ് പുസ്തകങ്ങളും ഗ്രന്ഥങ്ങളും സമാഹരിക്കുന്നത് " സാഹിതി പുസ്തക വണ്ടിയിലൂടെയാണ് " പുസ്തകങ്ങൾ ശേഖരിക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം സംസ്കാരസാഹിതി സംസ്ഥാന ചെയർമാനും കരുനാഗപ്പള്ളി എം.എൽ.എയുമായ സി.ആർ. മഹേഷ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും . ഇന്ന് രാവിലെ 9 ന് സി.ആർ.മഹേഷ് എം.എൽ.എയുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.