മാന്നാർ: ആത്മബോധോദയസംഘ സ്ഥാപകൻ ശുഭാനന്ദഗുരുവിന്റെ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ പുതിയതായി പണിയുന്ന ഭജന മഠത്തിന് ആശ്രമ പൂജാരി മണിക്കുട്ടൻ ശിലയിട്ടു. സെക്രട്ടറി അപ്പുക്കുട്ടൻ ആചാര്യൻ തങ്കപ്പൻ, പ്രശാന്ത്, വൈസ് പ്രസിഡന്റ് ഷാലു, ജോ.സെക്രട്ടറി ഓമനക്കുട്ടൻ, തുടങ്ങിയവർ പങ്കെടുത്തു.