baby

ആലപ്പുഴ: കടലിൽ വീണ 75 വയസുള്ള കോഴിക്കോട് സ്വദേശിനിയെ യുവാക്കൾ രക്ഷിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് ആലപ്പുഴ ബീച്ചിലെ കാറ്റാടിക്ക് സമീപമാണ് സംഭവം.കോഴിക്കോട് സ്വദേശി ബേബിയെയാണ് രക്ഷിച്ചത്.ഇവർ കടലിലേക്ക് ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് മരണപ്പെട്ടുവെന്നും മകൻ ഒപ്പമില്ലെന്നുമാണ് പൊലീസിനോട് ഇവർ പറഞ്ഞത്. ടൂറിസം പൊലീസും സൗത്ത് പൊലീസും ചേർന്ന് പിങ്ക് പൊലീസ് അംഗങ്ങളോടൊപ്പം ഇവരെ സ്നേഹിതയിലെത്തിച്ചു.സ്ത്രീ പറഞ്ഞ വിവരങ്ങൾ സംബന്ധിച്ച് സ്ഥിരീകരിക്കുന്നതിനായി കോഴിക്കോട് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. .