ഹരിപ്പാട് : നാലാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തക പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന വിഷയത്തിൽ മണ്ണാറശാല യു. പി. സ്കൂളിൽ മീറ്റ് ദ് ഹീറോ പരിപാടി സംഘടിപ്പിച്ചു. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷൈജ. ഇ. എസ് കുഞ്ഞുങ്ങളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. പ്രഥമാദ്ധ്യാപിക കെ. എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ എസ്. ആര്യൻ നമ്പൂതിരി, കെ.ശ്രീകല, സീമാ ദാസ്, ആർ. എസ്. ശ്രീലക്ഷ്മി, അഖില. ആർ. പിള്ള, മീര കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.