ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു.വർണ്ണോത്സവം 2025 എന്ന പേരിൽ നടന്ന കലാമേള പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി.സുനിൽ സ്വാഗതവും,സി.ഡി.പി.ഒ ലിഷ സേവ്യർ നന്ദിയും പറഞ്ഞു.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി,വൈസ് പ്രസിഡന്റ് സി.സി ഷിബു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനിൽകുമാർ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് സമ്മാനദാനം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജെയിംസ് ചിങ്കുതറ,ഗീതാ കാർത്തികേയൻ,സിനിമോൾ സാംസൺ,ജി.ശശികല ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ് ഷാജി,വി.ഉത്തമൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ അനിതാ തിലകൻ,സുധാ സുരേഷ്, ബ്ലോക്ക് മെമ്പർമാരായ വി.കെ.മുകുന്ദൻ,യു.എസ്.സജീവ്,എസ്. ഷിജി,രജനീദാസപ്പൻ,പി.എസ്.ശ്രീലത,മിനി ബിജു, അഡീഷണൽ സി.ഡി.പി.ഒ
യു.പി ആശാലത എന്നിവർ സംസാരിച്ചു.