മുഹമ്മ: മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ഹൈസ്കൂൾ ഇംഗ്ലീഷ് വിഭാഗത്തിൽ ദിവസ വേതനത്തിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. യു.പി വിഭാഗത്തിൽ കായിക അദ്ധ്യാപകൻ (1), കായിക പരിശീലകൻ (1) ഒഴിവുകളുമുണ്ട്. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള അഭിമുഖം നാളെ വൈകിട്ട് മൂന്നിനും നടക്കും. യോഗ്യതയുള്ളവർ അസൽ രേഖകളുമായി കൃത്യ സമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാകണം