കുട്ടനാട്: കേരള റോവിംഗ് ആൻഡ് പാഡ് ലിംഗ് ബോട്ട് ക്ലബ് അസോസിയേഷന്റെ വാർഷിക ആഘോഷം 24 ന് രാവിലെ നടക്കും. കേരള ബോട്ട് റേസ് ലീഡേഴ്സ് ഫൗണ്ടേഷന്റെയും സെന്റ് ആന്റണീസ് സാധുജന സഹായ സംഘത്തിന്റെയും ആർ. സി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആനമ്പ്രാപാൽ സ്നേഹഭവനിൽ വച്ചു നടക്കുന്ന പരിപാടി എടത്വാ ഫെറോന വികാരി ഫാ.ഫിലിപ് വൈക്കത്തുകാരൻ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ഭിന്ന ശേഷിക്കാർക്കും അനാഥാലയങ്ങൾക്കും സാമ്പത്തിക സഹായവും വിതരണം ചെയ്യു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.പി.രാജു പള്ളാതുരുത്തി അദ്ധ്യക്ഷത വഹിക്കും. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഫാ. ഫ്രാൻസീസ് വടക്കേയറ്റം രാജേഷ് ജോൺ , അബർഹം എതിരേറ്റ് തുടങ്ങിയവർ സംസാരിക്കും. അസോസിയേഷൻ പ്രസിഡന്റ് സി.ടി.തോമസ് കാച്ചാംകോടം സ്വാഗതവും ടോമിച്ചൻ പുത്തൻപറമ്പിൽ നന്ദിയും പറയും.