ചേർത്തല: ചോറ് വാർക്കാനുള്ള റൈസർ എന്ന നൂതന ഉപകരണത്തിന് പേറ്റന്റ് ലഭിച്ചതായി വളമംഗലം സ്വദേശി ആന്റണി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊച്ചുകുട്ടികൾക്കു പോലും നിർഭയം വാർക്കാനാവും വിധം സുരക്ഷിതവും ലളിതവുമാണ് ഉപകരണമെന്ന് ആന്റണി മാത്യു പറഞ്ഞു. വിവിധ അളവിലുള്ള പാത്രങ്ങൾക്ക് ഇത് ഉപയോഗിക്കാനാകും. ഇതിന്റെ വ്യാവസായിക ഉൽപ്പാദനം തുടങ്ങിയതായി ജോളി ആന്റണി അറിയിച്ചു.