മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള സദ്ഭാവന ദിനാചരണം രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംസ്ഥാന ചെയർമാൻ എം.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനി വർഗ്ഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരിൽ, വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, ഡി.സി.സി അംഗങ്ങളായ പഞ്ചവടി വേണു, കെ.സി ഫിലിപ്പ്, കുറത്തികാട് രാജൻ, അജിത് കണ്ടിയൂർ, മണ്ഡലം പ്രസിഡന്റുമാരായ ജസ്റ്റിസൺ പാട്രിക്ക്, മാത്യം കണ്ടത്തിൽ, രാമചന്ദ്രകുറുപ്പ്, ബിനു കല്ലുമല, ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ ഡി.ബാബു, സജീവ് പ്രായിക്കര, രമേശ് ഉപ്പാൻസ്, സി.അനിത, ഉമ ദേവി ഇടശ്ശേരിൽ, ഡി.കെ.റ്റി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.മോഹൻദാസ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചിത്രാ ഗോപാലകൃഷ്ണൻ, മനസ്സ് രാജൻ, ശ്രീനാഥ് തെക്കേക്കര, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മീനു സജീവ്, രാജു പുളിന്തറ, സുലൈമാൻ ഉണ്ടറാവിള, അനിത മോഹൻ, നൈനാൻ ജോൺ, ആനി സാമുവൽ, ഇന്ദിര ദാസ്, ലൈലാ ഇബ്രാഹിം, മഹാദേവൻപിള്ള, ശങ്കർ ഉണ്ണികൃഷ്ണൻ, പ്രശാന്ത്, ശ്രീകുമാർ, ബോബൻ ഹാരോക്ക്, ജിജി മാത്യു എന്നിവർ സംസാരിച്ചു.