മാവേലിക്കര: ഗ്രേറ്റർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് 300 തിരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് ഓണപ്പുടവയും പലവ്യഞ്ജന കിറ്റും വിതരണം ചെയ്യും. മാവേലിക്കര താലൂക്കിൽ മുനിസിപ്പാലിറ്റി വാർഡുകളിലും ചെങ്ങന്നൂർ താലൂക്കിലെ തൃപ്പെരുന്തറ വില്ലേജിലുമുള്ള അമ്മമാരെയാണ് ഇത്തവണ തിരഞ്ഞെടുക്കുന്നത്. മുൻകൂറായി പേര് രജിസ്റ്റർ ചെയ്യുന്നതിന് ക്ലബ് അഡ്മിനിസ്ട്രേറ്റർ അഡ്വ.എൻ.നാഗേന്ദ്രമണിയെ 9846033917എന്ന നമ്പറിൽ ബന്ധപ്പെടണം. 24ന് രാവിലെ 11.30ന് നടക്കുന്ന ഗ്രേറ്റർ ലയൺസ് ഓണം ഫെസ്റ്റിന്റെ ഭാഗമായി മാവേലിക്കര വ്യാപാര ഭവനിൽ നടക്കുന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ വിതരണോത്ഘാടനം നിർവഹിക്കും. എം.എസ്.അരുൺകുമാർ എം.എൽ.എ, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് എന്നിവർ വിശിഷ്ടാഥിതികളായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജെ.ഗോപകുമാർ അറിയിച്ചു.