മാവേലിക്കര: ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ കന്നി 5 വരെ ശ്രീനാരായണ മാസാചരണമായി ആചരിക്കും. ശ്രീനാരായണ ഭവനങ്ങളിൽ പ്രാർത്ഥന യോഗങ്ങൾ നടത്തും. മാവേലിക്കര മണ്ഡലത്തിന്റെയും ഇറവങ്കര 2281-ാം നമ്പർ യൂണിറ്റ് കമ്മിറ്റിയുടേയും നേതൃത്വത്തിൽ പ്രാടത്ഥന യോഗം നടത്തി. ഗുരുധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി അംഗം പ്രസാദ് തഴക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം രാജൻ, മണ്ഡലം സെക്രട്ടറി അനില, സരസമ്മ, അജയൻ, ഉണ്ണികൃഷ്ണൻ, വിജു, കനകമ്മ സുരേന്ദ്രൻ, സുമംഗല സഹദേവൻ, ഗീത സുരേഷ്, സരസമ്മ മാങ്കാംകുഴി, ശശികല, പ്രീജിരാജ്, ബിനു, ബിജു തുടങ്ങിയവർ പങ്കെടുത്തു.