ചാരുംമൂട് :പടനിലം ഹയർസെക്കൻഡറി സ്കൂളിലെ നിയമന തട്ടിപ്പും സാമ്പത്തിക അഴിമതിയും ആരോപിച്ച് പാലമേൽ - നൂറനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. കെ.പി.സി.സി.ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ,ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.രാമചന്ദ്രൻ രാജൻ പൈനുംമൂട്,ആർ.അജയൻ, വന്ദന സുരേഷ് ,അനിൽ പാറ്റൂർ,സുഭാഷ് പ്രണവം,അനിൽ നൂറനാട് എന്നിവർ സംസാരിച്ചു.