കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കാപ്പിൽ കിഴക്ക് 1657 ാം നമ്പർ ശാഖായോഗത്തിൽ ഗുരുകീർത്തി പുരസ്കാര വിതരണം 24 ന് രാവിലെ 11 ന് നടക്കും. യൂണിയൻ സെക്രട്ടറി പി.പിദീപ് ലാൽ ഉദ്ഘാടനം ചെയ്യും.അവാർഡ് ദാനം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് നിർവ്വഹിക്കും.ശാഖായോഗം ചെയർമാൻ കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും. കോലത്ത് ബാബു,എം.രവീന്ദ്രൻ താച്ചേത്തറയിൽ,കെ.പുരുഷോത്തമൻ,ജെ.സജിത്ത് കുമാർ,പനയ്ക്കൽ ദേവരാജൻ,കെ.മുരുകേശൻ എന്നിവർ സംസാരിക്കും.