എരമല്ലൂർ : എരമല്ലൂർ പൈങ്ങാകുളം പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ ഗണേശോത്സവവും മഹാശോഭയാത്രയും സ്വാമിനി നിഷ്ഠാമൃതയുടെ നേതൃത്വത്തിൽ 27മുതൽ 31വരെ നടക്കും. 27ന് രാവിലെ 7ന് ക്ഷേത്രം മേൽശാന്തി രാഘേവേന്ദ്ര എമ്പ്രാന്തിരി ഗണേശ പ്രതിഷ്ഠ നടത്തും.
31 ന് രാവിലെ 11ന് ഗണേശപൂജയും അനുഗ്രഹപ്രഭാഷണവും, 2.30 ന് യഞ്ജശാലയിൽ നിന്ന് സമുദ്രത്തിലേക്കുള്ള നിമഞ്ജന ഘോഷയാത്ര‌യും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.സതീശ് കുമാർ, ജനറൽ കൺവീനർ കെ.കെ.രവി എന്നിവർ അറിയിച്ചു.