ആലപ്പുഴ : മാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം കൊണ്ടുവരിക, മലിനീകരണ നിയന്ത്രണ നിയമങ്ങൾ ലഘൂകരിക്കുക ,വില നിയന്ത്രിക്കാൻ സർക്കാർ പൊതുവിപണിയിൽ ഇടപ്പെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റോയി മഡോണ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് മുഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. സുവി സൂര്യ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മനാഫ് കുബാബ, ജില്ലാ സെക്രട്ടറി നാസർ താജ്, അനസ് മണ്ണഞ്ചേരി, ഇസ്മായിൽ, രാജേഷ് ഉടുപ്പി, കബീർ റഹ്മാനിയ , ഇക്ബാൽ, അഫ്സൽ മുബാറക്, നസീർ സുഹൈൽ, സഞ്ജയ് തുടങ്ങിയവർ സംസാരിച്ചു.