s

ആലപ്പുഴ: മുഹമ്മദ് നബിയുടെ 1500​ാം മത് ജന്മദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി സമസ്ത കേരള ജം ഇയ്യത്തുൽ മുത്തല്ലിമീൻ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന 1500 സ്‌നേഹസദസ്സുകളുടെ സംസ്ഥാന തല പരിപാടികൾക്ക് ആലപ്പുഴയിൽ തുടക്കമായി. ഇശ്ഖ് മജ്ലിസ് കോഴിക്കോട് വലിയ ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുസ്ലിയാർ എളേറ്റിൽ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ പി.കെ അബ്ദുൾ ഖാദർ ഖാസിമി അനുഗ്രഹ പ്രഭാഷണം നടത്തി.