photo

ചേർത്തല: ചേർത്തല ലയൺസ് ക്ലബ് ഒഫ് കയർലാന്റിൻഡിന്റെ പുതുതായി നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ നടത്തും. ഒരുക്കങ്ങൾ പൂർത്തിയായതായി നിയുക്ത പ്രസിഡന്റ് ജോജി ജോസഫ്,സെക്രട്ടറി ബി.സുദർശനൻ,വൈസ് പ്രസിഡന്റ് ജോഫി കാളാരൻ, ട്രഷറർ ജോസ് കണ്ണാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകിട്ട് ആറിന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഷൈൻകുമാറും അഡ്വ.വി.അമർനാഥും ചേർന്ന് പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യും. തുടർന്ന് ചേരുന്ന സ്ഥാനാരോഹണ സമ്മേളനം ഡിസ്ട്രിക്ട് ഗവർണർ ഷൈൻകുമാർ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് ഒഫ് കയർലാൻഡ് പ്രസിഡന്റ് തോമസ് കാളാരൻ അദ്ധ്യക്ഷനാകും.