മുഹമ്മ: മണ്ണഞ്ചേരി ചിയാംവെളി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം ചിയാംവെളി സ്റ്റാർ നഗറിൽ നാളെ വൈകിട്ട് മൂന്നിന് നടക്കും. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ അണിനിരക്കും. ആലപ്പുഴ എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറ ഉദ്ഘാടനം ചെയ്യും. സമ്മാന ദാനം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി. ടോൾസൺ നിർവഹിക്കും. സമ്മാന വിതരണ സമ്മേളനത്തിന് സ്റ്റാർ പ്രസിഡന്റ് ഷുക്കൂർ ചക്കാലവെളി അദ്ധ്യക്ഷനാകും. സെക്രട്ടറി അൻഷാദ് സ്വാഗതം പറയും. ജനപ്രതിനിധികളടക്കമുള്ള പൗരപ്രമുഖർ പങ്കെടുക്കും. ഒരു കിലോ വെള്ളിയിൽ പൊതിഞ്ഞ ട്രോഫിയാണ് ഒന്നാമതെത്തുന്ന ടീമിന് നൽകുന്നത്.