degfdsgfd

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബ ശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് മുട്ടക്കോഴിയും കൂടും തീറ്റയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സി.ഡി.എസ് ചെയർ പേഴ്സൻ സുനിതാ സുനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം ബി. ഇന്ദിര, അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്, റജി പുഷ്പാംഗദൻ , സുചിത്ര, സിമി

എന്നിവർ സംസാരിച്ചു. മുട്ടക്കോഴി വളർത്തൽ രീതികളെക്കുറിച്ച് ശ്രീജ സംരംഭകർക്ക് ക്ലാസ്സെടുത്തു.