ചാരുംമൂട് : ചാരുംമൂട് സിവിൽ സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനവും പട്ടയവിതരണവും ഇന്ന് നടക്കും. മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ഉച്ചക്ക് 12 ന് കരിമുളയ്ക്കലിൽ നടക്കുന്ന സിവിൽ സ്റ്റേഷൻ നിർമ്മാണോദ്ഘാടന ചടങ്ങിൽ എം.എസ്. അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 5.22 കോടി രൂപ വിനിയോഗിച്ചാണ് സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ മുഖ്യാതിഥികളാകും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ചുനക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് കെ.ആർ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2 ന് ചുനക്കര പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ചുനക്കര വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടന ചടങ്ങും മന്ത്രി കെ. രാജൻ നിർവ്വഹിക്കും.