ആലപ്പുഴ: അരൂർ-തുറവൂർ പാതയിലെ ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പുനർനിർമാണം രണ്ടു ദിവസത്തിനകം തുടങ്ങണമെന്ന് മന്ത്രി പി.പ്രസാദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡീവിയേഷൻ റോഡുകളിലൂടെ വാഹന ഗതാഗതം സുഗമമാക്കുന്നതിന്എൻ.എച്ച്.എ.ഐ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ദ്രുതഗതിയിൽ റോഡുകൾ പുനർനിർമ്മിക്കണം. ഇക്കാര്യത്തിൽ അതിവേഗം നടപടി സ്വീകരിക്കണമെന്ന് പി .ഡബ്ല്യൂ.ഡി റോഡ്സ്
വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി. ജില്ല കളക്ടർ അലക്സ് വർഗ്ഗീസിന്റെ സാന്നിദ്ധ്യത്തിൽ കളക്ട്രേറ്റിലാണ് മന്ത്രി യോഗം വിളിച്ചത്.