കുട്ടനാട്: ചമ്പക്കുളം- എടത്വാ റൂട്ടിൽ ആവശ്യത്തിന് ബോട്ട് സർവ്വീസ് ഇല്ലാത്തതിനെത്തുടർന്ന് വിദ്യാർത്ഥികളുടെ യാത്ര ദുരിതത്തിൽ. സഹികെട്ട വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ബോട്ട് പിടിച്ചു കെട്ടി പ്രതിഷേധിച്ചു.

ചമ്പക്കുളം റൂട്ടിൽ ഇരവ്കരി ജെട്ടിയിൽ കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം . എടത്വാ റൂട്ടിൽ ആകെ രണ്ട് ബോട്ടുകളാണ് സർവ്വീസ് നടത്തുക. അതിൽ ഒരെണ്ണം കേടായി ആലപ്പുഴയിലേക്ക് മാറ്റിയിട്ട് ഒരാഴ്ച പിന്നിട്ടു. പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.