sdff

വള്ളികുന്നം; വള്ളികുന്നം വട്ടയ്ക്കാട് ദേവീക്ഷേത്രത്തിലെ നിലം പതിച്ച് രണ്ട് കളിത്തട്ടുകൾ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ശിലാസ്ഥാപനം നടത്തി. ദേവസ്വം ബോർഡംഗം അഡ്വ. അജികുമാർ ഭദ്രദീപം തെളിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ഭാസുരൻ അദ്ധ്യക്ഷത വഹിച്ചു. പ്രേംജി സ്വാഗതം പറഞ്ഞു. സി.ആർ.മോഹനകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രാജീവ്കുമാർ, കെ.ഗോപി, അരുൺകുമാർ, ചിത്ര, രജനി എന്നിവർ സംസാരിച്ചു. ശിവരാമകൃഷ്ണപിള്ള നന്ദി പറഞ്ഞു.