ambala

അമ്പലപ്പുഴ: മുട്ടക്കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് 14-ാം വാർഡ് കണ്ണൻ തോടത്ത് വീട്ടിൽ കണ്ണപ്പന്റെ 40 ലധികം മുട്ടക്കോഴികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. രണ്ടു കൂടുകളിലായി 80 ലധികം മുട്ടക്കോഴികളെയാണ് കണ്ണപ്പൻ വളർത്തിയിരുന്നത്. ഇതിൽ ഒരു കൂട്ടിലുണ്ടായിരുന്ന കോഴികളെയാണ് കടിച്ചു കൊന്നത്.