ഹരിപ്പാട്: മത്സ്യബന്ധനത്തിനിടെ കണ്ടെയ്നറിൽ ഉടക്കി വല നശിച്ചു. ആറാട്ടുപുഴ തുണ്ടയ്യത്ത് അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള പ്രവാസി വള്ളത്തിന്റെ വലയാണ് നശിച്ചത്. പല്ലന പടിഞ്ഞാറുഭാഗത്ത് മത്സ്യബന്ധനം നടത്തുമ്പോഴാണ് കടലിൽ താഴ്ന്നുകിടക്കുന്ന കണ്ടെയ്നറിൽ ഉടക്കിയത്. 500 കിലോയോളം വല നഷ്ടമായതായി അബ്ദുൽസലാം പറഞ്ഞു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.