ചാരുംമൂട് : സംസ്ഥാന ഔഷധ സസ്യബോർഡിന്റെ സഹായത്തോടെ കഴിഞ്ഞവർഷം താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഒരുക്കിയ ഔഷധസസ്യത്തോട്ടത്തിലെ ഔഷധ സസ്യങ്ങൾക്ക് ക്യൂ ആർ കോഡ് സ്ഥാപിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. തോട്ടത്തിലെ 50 ഓളം വരുന്ന ചെടികൾക്കാണ് ക്യൂ ആർ കോഡ് സ്ഥാപിച്ചത്. . 'സാങ്കേതികതയിലൂടെ പ്രകൃതിയെ അറിയുക' എന്ന ലക്ഷ്യത്തോടെയാണിത് .ഇതിന്റെ തുടർച്ചയായി വീട്ടുവളപ്പിലെ വൃക്ഷങ്ങൾക്ക് ക്യൂ ആർ കോഡ് നല്കുന്ന പ്രവർത്തനം ഏറ്റെടുക്കും. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.ആർ അനിൽ കുമാർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എച്ച്. റിഷാദ് അദ്ധ്യക്ഷനായി പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,ഡെപ്യൂട്ടി എച്ച്. എം റ്റി. ഉണ്ണികൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ അരുൺ കെ.എസ്, ശ്രീകല പ്രസാദ്,സീനിയർ അസിസ്റ്റന്റ് ബി.കെ.ബിജു, രതീഷ് കുമാർ കൈലാസം, അനീസ് മാലിക്, കൃഷ്ണപ്രസാദ്, സ്റ്റാഫ് സെക്രട്ടറിമാരായ പി.എസ്.ഗിരീഷ് കുമാർ, സി .എസ്.ഹരികൃഷ്ണൻ, സി.ആർ.ബിനു,വി.ജെ.ഷിബിമോൾ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ റാഫി രാമനാഥ്,നിഷ സുകുമാരൻ എന്നിവർ പങ്കെടുത്തു.
'സാങ്കേതികതയിലൂടെ പ്രകൃതിയെ അറിയുക'
ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഓരോ ചെടിയുടെയും ഔഷധ ഗുണങ്ങളും പ്രത്യേകതകളും മനസിലാക്കാം
ലിറ്റിൽ കൈറ്റ്സ് മെന്റർ നിഷസുകുമാരൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്യൂ ആർ കോഡ് നിർമ്മാണ പരിശീലനം നല്കി
വിദ്യാർത്ഥികളായ എബ്രഹാം രജനിമഹേഷ്, ഭഗത് എം, എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യു ആർ കോഡ് തയ്യാറാക്കിയത്